ഇരകളുടെ നീതി.
"ഇരകളുടെ നീതി."
ചൂണ്ടയില്‍ കോര്‍ക്കപ്പെടുന്ന ജീവനുള്ള
ഇരകള്‍ക്ക് കിട്ടാത്ത നീതി ..
ഇര കൊത്തി വിഴുങ്ങുന്ന മത്സ്യങ്ങള്‍ക്കു-
മില്ലാത്ത നീതി..
അറുത്തെയെറിയപ്പെടുന്ന ഇരുകാലി
തലകള്‍ക്കും കിട്ടുന്നില്ലല്ലോ നീതി.
"വിധവ"
ഒഴുക്ക് നിലച്ച നദിപോലെ..
തളം കെട്ടിക്കിടന്ന്;
മണ്ണിലേക്കുള്‍വലിഞ്ഞ്
വരണ്ടുണങ്ങി ; വിണ്ടുകീറി..
ഒടുവിലൊരു നാളമായ്..
അഗ്നിയായ്..ധൂളിയായ്