കാല്പനികതയുടെ ആവിഷ്കാരങ്ങള്
.
ഒരു പാത രണ്ടായി പിരിഞ്ഞുപോകുമ്പോഴും ഒരു വാക്കു പലതായി മുറിഞ്ഞു വീഴുമ്പോഴും ഒരു സ്വപ്നമെങ്ങോ മാഞ്ഞു പോകുമ്പോഴും ഒരു ഗാനമിവിടെ മൌനമാകുംപോഴും നമ്മളീ വഴിയില്‍ മുഖാമുഖം നില്‍ക്കുന്നു സംവേദനത്തിന്റെ ഭാഷയ്ക്കതീതരായി. ഇരുപാതയില്‍ നമ്മള്‍ കൈപിരിയുമ്പോഴും ഇരുഹൃദയങ്ങളായടര്‍ന്നു പോകുമ്പോഴും ഇരുദിക്കുകള്‍ നമ്മെ തിന്നുതീര്‍ക്കുമ്പോഴും ഇരുവരായി നമ്മളിന്നന്യരാകുമ്പോഴും മൌനത്തിന്‍ മൂര്‍ച്ചയില്‍ മുറിവേറ്റു നില്‍ക്കുന്ന വ്രണിതരാം കിളികള്‍ നാം, സ്മാരകങ്ങള്‍ : രാജേഷ് ശിവ (രാശി)